Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇഫ്താർ വിതരണ പങ്കാളികളെ ആദരിച്ചു

ദോഹ : വിത്യസ്ഥ മത, രാഷ്ട്രീയ, സാംസ്‌കാരിക, ജീവകാരുണ്യ, പ്രാദേശിക സംഘടനകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സഹകരണത്തോടെയും പിന്തുണയോടെയും സെന്റർ  ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) കഴിഞ്ഞ പത്ത് വർഷമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് വേണ്ടി ഖത്തറിലെ കരാന, ജറിയാൻ, മുൻകർ, തുടങ്ങി വിദൂര മരുപ്രദേശങ്ങളിലെ ഫാമുകളിലും മറ്റും ജോലി ചെയ്യുന്നവരും, ഇൻഡസ്ട്രിയൽ ഏരിയകൾ പോലെ താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന വിവിധ ലേബർ ക്യാമ്പുകളിലും പരിശുദ്ധ റമദാനിൽ നടത്തിവരുന്ന ഇഫ്താർ വിതരണ സംരംഭത്തിൽ പങ്കാളികളായവരെ പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.

സി.ഐ.സി. വൈസ് പ്രസിഡന്റ് അർഷദ് അധ്യക്ഷത വഹിച്ച ചടങ്ങ് റഫീഖ് പി.സി. യുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു.  പരിപാടിയിൽ സി.ഐ.സി. ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സി.ഐ.സി. മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ്, ദോഹ സോണൽ പ്രസിഡന്റ് ബഷീർ അഹമ്മദ്, തുമാമ സോണൽ പ്രസിഡന്റ് മുഷ്താഖ്  എന്നിവർ  സംബന്ധിച്ചു. റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം സ്വാഗതം പറഞ്ഞു, വളണ്ടിയർ ക്യാപ്റ്റനും ഇഫ്താർ പ്രൊജക്റ്റ് കോഡിനേറ്ററുമായ സിദ്ദിഖ് വേങ്ങര റിപ്പോർട്ട് അവതരിപ്പിച്ചു. നൂറ്റി അമ്പതോളം വളണ്ടിയർമാരുടെ മേൽനോട്ടത്തിൽ അറുപതിനായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഈ വർഷം വിതരണം നടത്തിയത് എന്ന് ഭാരവാഹികൾ പറഞ്ഞു.

തെലുങ്കാന വെൽഫെയർ അസോസിയേഷൻ. ഐ.ടി ടീം,  ഐ .ടി. പി.എൻ, എഫ്.സി. ബിദ, ക്യു.എ.ഐ.ഡി, അൻസാർ അലുംനി, എം,ഇ.സ് അലുംനി, എം.ഇ.എസ് വുമൺ അലുംനി, വഹബ്‌, പ്രവാസി വെൽഫയർ അസോസിയേഷൻ, ഖത്തർ മല്ലു വോളന്റീർസ്, ഖത്തർ മലയാളീസ്, ഖത്തർ വളപട്ടണം അസോസിയേഷൻ, ചക്കരക്കൂട്ടം, പ്രവാസി വെൽഫയർ ആന്റ് കൾച്ചറൽ ഫോറം, യൂത്ത് ഫോറം, വിമൻ ഇന്ത്യ ഖത്തർ ഉൾപ്പെടെ അറുപതോളം കൂട്ടായ്മകളുടെ നേതൃത്വ പ്രതിനിധികൾ പങ്കെടുക്കുകയും അവരുടെ അനുഭങ്ങൾ പങ്ക് വെച്ചു സംസാരിക്കുകയും ചെയ്തു.  ബ്രഹ്ത്തായ ഈ സംരംഭത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തിയ പ്രതിനിധികൾ വരും വർഷങ്ങളിൽ തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. സി.ഐ.സി. റയ്യാൻ സോണൽ പ്രസിഡന്റ് ടി.കെ.സുധീറിന്റെ പ്രാർത്ഥനയോടെ സമാപിച്ച പരിപാടിക്ക് സി.ഐ.സി. ഭാരവാഹികളായ അബ്ദുൽ ജലീൽ എം.എം, താഹിർ ടി.കെ. ഫഹദ് ഇ.കെ. മുഹമ്മദ് റഫീഖ്, അസ്ഹർ അലി സാജിർ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button