
വിമാനയാത്രക്കാര്‍ ഒരു ദിവസം മുമ്പെങ്കിലും ഓണ്‍ലൈനില്‍ ബോര്‍ഡിംഗ് പാസുകളെടുക്കുന്നത് ഏറെ ഗുണകരം
അമാനുല്ല വടക്കാങ്ങര
ദോഹ. വിമാനയാത്രക്കാര്‍ ഒരു ദിവസം മുമ്പെങ്കിലും ഓണ്‍ലൈനില്‍ ബോര്‍ഡിംഗ് പാസുകളെടുക്കുകയും ഫ്ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യുകയും ചെയ്യുന്നത് ഏറെ ഗുണകരമാണെന്ന് ട്രാവല്‍ വൃത്തങ്ങള്‍. ഓണ്‍ ലൈനില്‍ 48 മണിക്കൂര്‍ മുമ്പ് മുതല്‍ ചെക്കിന് ചെയ്യാന്‍ സൗകര്യം ലഭിക്കും. എയര്‍പോര്‍ട്ട് ചെക്കിന് കൗണ്ടറിലെ തിരക്ക് ഒഴിവാക്കാന്‍ സഹായകമാകുമെന്നതുപോലെ തന്നെ വിമാനസമയത്തില്‍ അടിയന്തിരമായി ഉണ്ടായേക്കാവുന്ന മാറ്റങ്ങളും അറിയാന്‍ സഹായകമാകും. കഴിഞ്ഞ ദിവസം കോഴിക്കോട് ദോഹ വിമാനം നിശ്ചിത സമയത്തിന് മുമ്പ് പുറപ്പെട്ടത് കാരണം പലര്‍ക്കും യാത്ര മുടങ്ങിയ സാഹചര്യത്തിലാണ് ഈ നിര്‍ദേശങ്ങള്‍.
വിമാനം നിശ്ചിത സമയത്തിന് മുമ്പ് പുറപ്പെടുകയാണെങ്കില്‍ എല്ലാ യാത്രക്കാരേയും വിവരമറിയിക്കണമെന്നാണ് നിയമം. പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കൊടുക്കുന്ന ഫോണ്‍ നമ്പറുകളില്‍ യാത്രക്കാരെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ടാവാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ യാത്രക്കാര്‍ നേരത്തെ തന്നെ ാണ്ലൈനില് ബോര്‍ഡിംഗ് പാസുകളെടുക്കുകയും ഫ്ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യുകയും ചെയ്യുന്നത് ഗുണം ചെയ്യും.

