Breaking News
പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 4 മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

ദോഹ: പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനും രാജ്യത്തെ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കാത്തതിനും നാല് ഹെല്‍ത്ത് ക്ലബ്ബുകള്‍ (മസാജ് സെന്ററുകള്‍)ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ (8)ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (2) പ്രകാരമാണ് നടപടി.
ലംഘന റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.



