Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പുറം ജോലികള്‍ക്കുള്ള നിരോധനം അവസാനിച്ചു

ദോഹ: കൊടും വേനല്‍ പരിഗണിച്ച് പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് നിശ്ചയിച്ചിരുന്ന നിരോധനം അവസാനിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

വേനലിലെ ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി, ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ 10 മുതല്‍ 3:30 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് പിന്‍വലിച്ചത്.

രാജ്യത്ത് ഇനി ഔട്ട്ഡോര്‍ ജോലികള്‍ സാധാരണ നിലയില്‍ പുനരാരംഭിക്കാമെന്നും എന്നാല്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button