Local News
ഇന്ത്യയിലും ഖത്തറിലും പഠന മാതൃകകള്‍ വികസിപ്പിക്കാന്‍ ഖത്തര്‍ മ്യൂസിയങ്ങളും നിത മുകേഷ് അംബാനി സാംസ്‌കാരിക കേന്ദ്രവും ധാരണ

ദോഹ: ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഇഷ അംബാനിയും, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററും (എന്‍എംഎസിസി) ക്യുഎമ്മും തമ്മിലുള്ള അഞ്ച് വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തത്തില്‍ ഒപ്പുവച്ചു. ഈ സഹകരണം ഇന്ത്യയിലും ഖത്തറിലും മ്യൂസിയം-ഇന്‍-റെസിഡന്‍സ് വിദ്യാഭ്യാസ പരിപാടികളുടെ ഒരു പരമ്പര സ്ഥാപിക്കും. ഇത് കുട്ടികള്‍ക്ക് വിനോദപരവും മ്യൂസിയം അധിഷ്ഠിതവുമായ പഠനാനുഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിനും രാജ്യവ്യാപകമായി സര്‍ഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നതിന് അധ്യാപകര്‍ക്ക് പുതിയ ഉപകരണങ്ങള്‍ നല്‍കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ്.
ദോഹയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിലാണ് ചടങ്ങ് നടന്നത്.