വകറയിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാഷണല്‍ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ സുഗമമാക്കുന്നതിനായി ആരംഭിച്ചിരുന്ന വകറയിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ലൂസൈലില്‍ പ്രവര്‍ത്തനമവസാനിപ്പിച്ചിരുന്നു.
ഇനി വാക്‌സിനെടുക്കുവാന്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ഇ്#ഡസ്ട്രിയല്‍ ഏരിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലോ പോകേണ്ടി വരും.
വ്യവസായിക ബിസിനസ് രംഗങ്ങളിലുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിശാലമായ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ബുക്ക് ചെയ്ത് വാക്‌സിനെടുക്കാം.
പുതിയ വാക്സിനേഷന്‍ സെന്ററിലെ ബുക്കിംഗ്, അപ്പോയിന്റ്മെന്റ് പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനായി കോവിഡ് -19 വാക്സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ സ്റ്റാഫുകള്‍ക്കായി വാക്സിനേഷന്‍ അപ്പോയന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി
വ്യക്തികള്‍ക്ക് നര്‍ആകും എന്ന പ്രൈമറി ഹെല്‍ത്ത്് കെയര്‍ കോര്‍പറേഷന്റെ ആപ്പ്് ഉപയോഗിച്ചും വാക്‌സിന്‍ ബുക്ക് ചെയ്യാം. ഇപ്പോള്‍ 30 വയസിനും അതിന് മുകളിലുമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.