അംറീന്‍ ഇസ്‌ക്കന്ദറിന് മീഡിയ പ്ളസിന്റെ ആദരം
അഫ്സല്‍ കിളയില്‍
ദോഹ : കേരളാ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആര്‍ക്കിടെക്റ്റ് വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ ഖത്തറിലെ മലയാളി വിദ്യാര്‍ഥിനി അംറീന്‍ ഇസ്‌ക്കന്ദറിനെ മീഡിയ പ്ളസ് ആദരിച്ചു. മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരമായ വിജയമന്ത്രങ്ങള്‍ സമ്മാനിച്ചാണ് അംറീനെ ആദരിച്ചത്.
കിടമല്‍സരത്തിന്റെ ലോകത്ത് ജീവിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നത് പ്രധാനമാണെന്നും നിരന്തരമായ പരിശ്രമങ്ങളാണ് വിജയം സമ്മാനിക്കുകയെന്നും ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ജീവിതയാത്ര മനോഹരമാക്കുവാനും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുവാനും അംറീന് എല്ലാവിധ ആശംസകളും അര്‍പ്പിച്ചാണ് ചടങ്ങ് സമാപിച്ചത്.
അംറീന്റെ പിതാവ് ഇസ്‌കന്ദര്‍ മാമു, മാതാവ് അനീസ, കുടുംബ സുഹൃത്ത് ഹുമൈറ, മീഡിയ പ്ളസ് ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍ എന്നിവരും അനുമോദന ചടങ്ങില്‍ സംബന്ധിച്ചു.