Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ അറബ് കപ്പ് 2021 കലാശപ്പോരാട്ടം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പ്രഥമ ഫിഫ അറബ് കപ്പ് 2021 ന്റെ കലാശപ്പോരാട്ടം ഇന്ന് . വൈകുന്നേരം 6 മണിക്ക് അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ ഫൈനലില്‍ ടുണീഷ്യ അള്‍ജീരിയയെ നേരിടും .

974 സ്റ്റേഡിയത്തില്‍ നിറഞ്ഞ ആവേശകരമായ സെമി ഫൈനലില്‍ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടൂണീഷ്യ ഫൈനല്‍ ഉറപ്പിച്ചത്. തുമാമ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അള്‍ജീരിയ ഫൈനലിലേക്ക്് യോഗ്യത നേടിയത്.

പ്രഥമ ഫിഫ അറബ് കപ്പില്‍ ആര് മുത്തമിടുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി .
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക്് 974 സ്റ്റേഡിയത്തില്‍ ഖത്തറും ഈജിപ്തും തമ്മില്‍ ഏറ്റുമുടട്ടും.

ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ കളികാണാനെത്തുന്നവര്‍ പരമാവധി പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button