Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ലോക നയതന്ത്രത്തിന്റെ സുപ്രധാന കേന്ദ്രം, യുഎന്‍ സെക്രട്ടറി ജനറല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ ഇന്ന് ലോക നയതന്ത്രത്തിന്റെ സുപ്രധാന കേന്ദ്രമായിമാറിയെന്നും ആഗോളാടിസ്ഥാനത്തിലുള്ള പല വിഷയങ്ങളിലും ഖത്തറിന്റെ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും ഐക്യ രാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

ഖത്തര്‍ ഐക്യരാഷ്ട്രസഭയില്‍ അംഗത്വമെടുത്തതിന്റെ 50-ാം വാര്‍ഷികത്തില്‍ അമീറിനെ അഭിനന്ദിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കയച്ച സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി മുഖേനയാണ് സന്ദേശം കൈമാറിയത്.

അന്താരാഷ്ട്ര സംഘടനയിലേക്കുള്ള പ്രവേശനത്തിന്റെ വാര്‍ഷികത്തില്‍ ഖത്തര്‍ ഭരണകൂടത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും കത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ 50 വര്‍ഷമായി ഖത്തര്‍ സുസ്ഥിര വികസനം, സംഘര്‍ഷം തടയല്‍, പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കല്‍, തീവ്രവാദം നിര്‍മാര്‍ജനം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം തുടങ്ങിയ മേഖലകളിലൊക്കെ പ്രാദേശിക, ആഗോള തലങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള നയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ച നിരവധി സുപ്രധാന യുഎന്‍ സമ്മേളനങ്ങള്‍ക്കും ഇവന്റുകള്‍ക്കും ഖത്തര്‍ വര്‍ഷങ്ങളായി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നയതന്ത്രത്തിലൂടെയും ഉദാരമായ മാനുഷിക സഹായത്തിലൂടെയും സംഭാഷണത്തിന് ഖത്തര്‍ നിര്‍ണായക പിന്തുണ നല്‍കിയതിനാല്‍, ലോകത്തിലെ സങ്കീര്‍ണ്ണമായ ചില സംഘര്‍ഷങ്ങള്‍ സുഗമമായി പരിഹരിക്കാനായി. അഫ്ഗാനിസ്ഥാനിലെ ഖത്തര്‍ ഇടപെടല്‍ മാതൃകാപരമായിരുന്നു.

സുപ്രധാന വികസനത്തിന്റെയും മാനുഷിക പ്രവര്‍ത്തനങ്ങളുടെയും ഉദാരമായ പിന്തുണ നല്‍കുന്ന രാജ്യമാണ് ഖത്തര്‍. കോവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ ഖത്തറിന്റെ സംഭാവന വലുതാണ് . നിരവധി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കാണ് ഖത്തര്‍ ജീവന്‍രക്ഷാ വാക്സിനുകളും സഹായവും എത്തിച്ചത്.

ഐക്യരാഷ്ട്രസഭയ്ക്കുള്ള അചഞ്ചലമായ പിന്തുണയ്ക്ക് യുഎന്‍ സെക്രട്ടറി ജനറല്‍ ഖത്തര്‍ ഭരണകൂടത്തിന് നന്ദി പറഞ്ഞു, സമാധാനം, സുസ്ഥിര വികസനം, എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളില്‍ ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button