Archived Articles
വൈറസിനെ പ്രതിരോധിക്കുവാന്‍ സര്‍ജിക്കല്‍ മാസ്ക് ധരിക്കുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കുവാന്‍ സര്‍ജിക്കല്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ നിര്‍ദേശിച്ചു. പലരും തുണി കൊണ്ടും മറ്റുമുള്ള ഫാന്‍സി മാസ്കുകളാണ് ഉപയോഗിക്കുന്നത്. ഇവ വൈറസിനെ പ്രതിരോധിക്കുവാന്‍ മതിയാവുകയില്ല.
വൈറസ് വ്യാപനം തുടരുമ്പോള്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്ക് ഉപയോഗിച്ച് തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.