ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഏറ്റെടുത്ത് ബിസിനസ് പ്രമുഖര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഏറ്റെടുത്ത് ഖത്തറിലെ ബിസിനസ് പ്രമുഖര്‍. എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി. ഷാഫി ഹാജി, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ട്രാന്‍സ് ഓറിയന്റ് എയര്‍ സര്‍വീസസ് ബ്രാഞ്ച് മാനേജര്‍ ഇസ്മാഈല്‍ ടി, സ്റ്റാര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ സജീര്‍ പുറായില്‍ , അല്‍ മിരഖബ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫൈസല്‍ പൊയിലില്‍, മെര്‍സിന്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് പ്രൊക്വയര്‍മെന്റ് മാനേജര്‍ ശംസീര്‍ പാലക്കുഴില്‍ തുടങ്ങി നിരവധി പേരാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്‌ളസ് അറിയിച്ചു.