കെ.വി. അബ്ദുല്ല സാഹിബിന് സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ഖത്തര്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ നാദാപുരം ചേലക്കാട് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായ കെ.വി. അബ്ദുല്ല സാഹിബിന് ഖത്തര്‍ കെ.എം.സി.സി. നാദാപുരം മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും സ്വീകരണം നല്‍കി.
നാദാപുരം മണ്ഡലം കെഎംസിസി നടത്തിയ ശാദുലി അനുസ്മരണ പരിപാടിയില്‍ മുന്‍ കുറ്റ്യാടി എം. എല്‍. എ പാറക്കല്‍ അബ്ദുല്ല സ്‌നേഹാദരം നല്‍കി
കെ.എം.സി.സി. യെ ജനകീയവത്കരിച്ച് ഇന്നത്തെ ഉയരങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് കെ.വി.യെ പോലെയുള്ളവരുടെ ആത്മാര്‍ത്ഥ സമര്‍പ്പണമായിരുന്നു.
പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ് സാലിഹ്, തായമ്പത്ത് കുഞ്ഞാലി, ജാഫര്‍ തയ്യില്‍ , ബഷീര്‍ ഖാന്‍, പി എ. തലായി, ഉബൈദ് കുമ്മങ്കോട്, ഷംസു വാണിമേല്‍ , എ ടി ഫൈസല്‍, പി. മമ്മുട്ടി, പി.വി. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.