ഖത്തര്‍ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ചെറുമോത്തെ പൗര പ്രമുഖനായ പരേതരായ പുത്തന്‍ പീടികയില്‍ സൂപ്പി ഹാജി കരുവാണ്ടി അയിശു ഹജ്ജുമ്മ എന്നിവരുടെ മകന്‍ പി പി മുഹമ്മദ് ഹാജി(65) സ്വവസതിയില്‍ നിര്യാതനായി. നാല്‍പത് വര്‍ഷത്തില്‍ കൂടുതല്‍ ഖത്തറില്‍ പ്രവാസിയായിരുന്നു. ഖത്തര്‍ പോസ്റ്റ് ഓഫീസ് ,ഖത്തര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം ക്യൂ എന്‍ ടി കാര്‍ഗോ ഉദ്യോഗസ്ഥനായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഏതാനും മാസങ്ങളായി അസുഖബാധിതനായി നാട്ടില്‍ ചികിത്സയില്‍ ആയിരുന്നു.
മമ്മു മാസ്‌ററര്‍ , അബ്ദുല്ല ഹാജി (പരേതര്‍) പോക്കര്‍ ഹാജി, അബ്ദുറഹിമാന്‍ ഹാജി കുഞമ്മത്കുട്ടി ഹാജി , ബിയ്യാത്തൂ , കുഞ്ഞാമി മറിയം എന്നിവര്‍ സഹോദരീ സഹോദരന്‍മാരാണ്.പരേതനായ
തീക്കുന്നുമ്മല്‍ കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ മകള്‍ റാബിയ പത്‌നിയും ഇസ്മായില്‍ ( എന്‍ജിനീയര്‍ അലി ബിന്‍ അലി ഖത്തര്‍)
സവാദ് ( മാനേജിംങ് പാര്‍ട്ടണര്‍ മോംസ് ടീ ഖത്തര്‍), ഡോ: സാഹില്‍ ( മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍) എന്നിവര്‍ മക്കളുമാണ്.
ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചെറുമോത്ത് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
മയ്യത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം (7: 30ന്) ദോഹ മര്‍ക്കിയ എം.ആര്‍.എ റെസ്റ്റോറന്റിനു പിറകുവശത്തുള്ള പള്ളിയില്‍ വെച്ച് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.