
ലോക റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍ പാസ്‌പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ലോക റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍ പാസ്‌പോര്‍ട്ട് . കഴിഞ്ഞ വര്‍ഷം അറുപതാം റാങ്കിലുണ്ടായിരുന്ന ഖത്തര്‍ പാസ്പോര്‍ട്ട് ഈ വര്‍ഷം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 57-ാം സ്ഥാനത്തെത്തി. ആഗോള നിക്ഷേപ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് ആണ് പാസ്‌പോര്‍ട്ട്‌റാങ്കിംഗ് പുറത്തിറക്കിയത്. വിസ ഫ്രീ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ സ്‌കോറായ 99-ല്‍ ആണ് ഖത്തറുള്ളത്.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്‍കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചികയും ഉള്ളടക്കവും കൂടാതെ വിപുലമായ ഇന്‍-ഹൗസ് റിസര്‍ച്ചും ഓപ്പണ്‍ സോഴ്സ് ഓണ്‍ലൈന്‍ ഡാറ്റയും ഉപയോഗിച്ച് അനുബന്ധവും മെച്ചപ്പെടുത്തിയതും അപ്ഡേറ്റ് ചെയ്തതുമാണ്. സൂചികയില്‍ 199 വ്യത്യസ്ത പാസ്പോര്‍ട്ടുകളാണ് റാങ്ക് ചെയ്തിരിക്കുന്നത്. ത്രൈമാസത്തില്‍ അപ്ഡേറ്റ് ചെയ്യുന്ന, ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക ഇത്തരത്തിലുള്ള ഏറ്റവും ശക്തവും വിശ്വസനീയവുമായ സൂചികയാണ്.