Archived Articles
യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപക ദിനം ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപക ദിനം ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് ആഘോഷിച്ചു. ഷമീര്‍ പുന്നൂരാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉല്‍ഘാടനം ചെയ്തു.
ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ മതേതര കാഴ്ചപാടുകളോടുകൂടി പോരാട്ടം നയിക്കാന്‍ 62 ാമത് സ്ഥാപക ദിനം ആലോഷിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിന് കഴിയട്ടെ എന്ന് ഹൈദര്‍ ചുങ്കത്തറ പ്രത്യാശ പ്രകടിപ്പിച്ചു. ഷിഹാബ് നരണിപ്പുഴ, സജീദ് കൊല്ലം, മഞ്ചുനാഥ്, ലത്തീഫ് കല്ലായി, നജുമുദീന്‍ ചക്കര, സിദിന്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . വിഷ്ണുനാരായണ്‍ സ്വാഗതവും ഹാഷിം ആലപ്പുഴ നന്ദിയും പറഞ്ഞു.