Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്‍കാസ് ഒ. ഐ.സി.സി. ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഒ. ഐ.സി.സി. ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇന്‍കാസ് ഒ. ഐ.സി.സി. യുടെ പുനസംഘടിപ്പിച്ച ജില്ലാ കമ്മിറ്റികളുള്‍പ്പെടെ എല്ലാ ജില്ലാ കമ്മിറ്റികളുടേയും ഭാരവാഹികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

ഓള്‍ഡ് ഐഡിയല്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉല്‍ഘാടനം ചെയ്തു.

ഇന്‍കാസിന്റെ ഗ്‌ളോബല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ഇന്‍കാസ് ഖത്തറും ഔദ്യോഗീകമായി അംഗ്വത്വ വിതരണം ഉല്‍ ഘാടനം ചെയ്തു.
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്‍കാസ് യൂത്ത് വിംഗിന്റെ ഔദ്യോഗിക പ്രഖ്യാപനവും കണ്‍വെന്‍ഷനില്‍ വച്ചു നടന്നു.
കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്റേയും, യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ യുടേയും
ആശംസകള്‍ പ്രസിഡണ്ട് സമീര്‍ ഏറാമല കണ്‍വെന്‍ഷനില്‍ അറിയിച്ചു.

ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറിന് ഇന്‍കാസ് പ്രവര്‍ത്തകര്‍ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ ആശംസകളും അഭിവാദ്യങ്ങളും കണ്‍വന്‍ഷനില്‍ നേര്‍ന്നു.

ലോക കപ്പ് ഫുട്ബാളിനൊടനുബന്ധിച്ചു നടക്കുന്ന പരിപാടികളില്‍ വളണ്ടിയര്‍മാരായി പങ്കെടുക്കാന്‍ തെരെഞ്ഞെടുത്തിട്ടുള്ള ഇന്‍കാസ് അംഗങ്ങളെ കണ്‍വെന്‍ഷനില്‍ അഭിനന്ദിച്ചു.

ജോണ്‍ ഗില്‍ബര്‍ട്ട്, നാസ്സര്‍ വടക്കേകാട്, സിറാജ് പാലൂര്‍,മനോജ് കൂടല്‍ ,കരീം നടക്കല്‍, കുരുവിള ജോര്‍ജ്ജ് ,ഹരികുമാര്‍,ആല്‍ബര്‍ട്ട്, നൗഫല്‍ കട്ടുപ്പാറ, അഷറഫ് പാലക്കാട്,സലീം ഇടശ്ശേരി, ബാബു കേച്ചേരി, ഷഹീന്‍ മജീദ്, അജാത്ത് അബ്രഹാം, ടിജു ,ബെന്നറ്റ് ജേക്കബ്ബ് , ഹാഷിം അപ്‌സര , മുജീബ്ബ് ,സിഹാസ് ബാബു, ഷംസുദ്ദീന്‍ ഇസ്മയില്‍, ആരിഫ് പയന്തോങ്ങില്‍, ജോയ് പോള്‍,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനര്‍, ജനറല്‍ സെക്രട്ടറി നെവിന്‍ കുര്യന്‍, ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button