Uncategorized

മുന്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകന്റെ യു ട്യൂബ് സ്പോര്‍ട്സ് ചാനല്‍ തരംഗം സൃഷ്ടിക്കുന്നു

ഡോ അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ ദീര്‍ഘകാലം സ്റ്റാഫ് ലേഖകനായിരുന്ന രമേശ് മാത്യുവിന്റെ VR4Keralasports എന്ന യുട്യൂബ് സ്പോര്‍ട്സ് ചാനല്‍ കായിക പ്രേമികളുടെയിടയില്‍ തരംഗം സൃഷ്ടിക്കുന്നു.
ഈ മാസം പതിനൊന്നിന് റിലീസ് ചെയ്ത ഓര്‍മയില്‍ മഹാരാജാസ്, മൈതാനങ്ങളില്‍ മഹാരാജാവ് എന്ന വീഡിയോ ഒരാഴ്ചക്കകം നാലായിരത്തോളം പേരാണ് കണ്ടത്. ലോകത്തിലെ അത്ഭുത സ്റ്റേഡിയമെന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചിയിലെ മഹാരാജാസ് സ്റ്റേഡിയത്തിന്റെ പൂര്‍വപ്രതാപവും നിലവിലെ ശോചനീയാവസ്ഥയും വരച്ചുകാണിക്കുന്നതാണ് വീഡിയോ.

ഖത്തറില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും ഓരോ വിഷയവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്ത് ഏറെ ജനകീയനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു രമേശ് മാത്യൂ.
ചങ്ങനാശ്ശേരി സ്വദേശിയായ രമേശ് മാത്യു ദോഹയില്‍ വരുന്നതിന് മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ്സ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രങ്ങളില്‍ സ്പോര്‍ട്സ് ലേഖകന്‍ ആയിരുന്നു. ദോഹവിട്ട ശേഷം 2019 ജൂലൈ മുതല്‍ ഒരു വര്‍ഷം തിരുവല്ലയില്‍ റേഡിയോ MACFAST 90.4 FM station director ആയിരുന്നു. ഇപ്പോള്‍ സ്വന്തമായി ആരംഭിച്ച യുട്യൂബ് ചാനലാണ് VR4Keralasports.

Related Articles

Back to top button
error: Content is protected !!