യുണീഖ് ക്രിക്കറ്റ് ലീഗ് സീസണ് 2 ബര്‍വ റോക്കേഴ്സ് ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജി സി സി യിലെ ഇന്ത്യന്‍ നഴ്സുമാരുടെ പ്രഥമ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍ നഴ്സുമാര്‍ക്കായി സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബര്‍വ റോക്കേഴ്സ് ജേതാക്കളായി. ലെജന്‍സ് ക്യു.ആര്.സി ആയിരുന്നു റണ്ണേര്‍സ് അപ് .
ഖത്തറിലെ വിവിധ ഹോസ്പിറ്റലു കളില്‍ നിന്ന് 16 ടീമുകളിലായി 230 ല്‍ പരം നഴ്സുമാര്‍ പങ്കെടുത്ത ആവേശോജ്വല ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി അബ്ദുല്‍ ഷഹീദിനെയും ബെസ്റ്റ് ബാറ്റ്സ് മാനായി റസീല്‍ അമാനെയും ബെസ്റ്റ് ബൗളര്‍ ആയി സാഹില്‍ ബഷീറിനെയും ഫെയര്‍ പ്ലേ അവാര്‍ഡിന് ടീം ബ്രേവ് വരിയേഴ്സിനെയുയും തിരഞ്ഞെടുത്തു.
എം.ഐ.സി സ്പോര്‍ട്സ് കോംപ്ലക്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങിയ മത്സരം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്തും ഐ.സി.ബി.എംഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീറും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.
യുണീഖ് സ്പോര്‍ട്സ് മേധാവി നിസാര്‍ ചെറുവത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്താല്‍, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ.സി.സി ക്രിക്കറ്റ് കോച്ച് ക്രിസ്റ്റൊഫര്‍ രാജ , യുണീഖ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
ഇത്രയധികം നഴ്സുമാരെ ഉള്‍പ്പെടുത്തി ഭംഗിയായി ടൂര്‍ണമെന്റ് നടത്തിയ യുണീഖിനെ ഇന്ത്യന്‍ അംബാസ്സിഡര്‍ പ്രത്യേകം അഭിനന്ദിച്ചു.
യുണീഖ് സ്പോര്‍ട്സ് ഭാരവാഹി അജ്മല്‍ ഷംസ് നന്ദി പറഞ്ഞു.