Breaking News

വെണ്ടര്‍മാര്‍ക്ക് വഞ്ചനാപരമായ ടെന്‍ഡര്‍ ഇമെയില്‍, മുന്നറിയിപ്പുമായി ഖത്തര്‍ എനര്‍ജി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ എനര്‍ജിയുടെ ലോഗോയും സീലും കോപ്പി ചെയ്ത് വെണ്ടര്‍മാര്‍ക്ക് വഞ്ചനാപരമായ ടെന്‍ഡര്‍ ഇമെയില്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി ഖത്തര്‍ എനര്‍ജി . ഖത്തര്‍ എനര്‍ജിയുടെ പേരില്‍ വ്യാപകമായ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതായും സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

ഖത്തര്‍ എനര്‍ജിയില്‍ നിന്നുള്ള ഔദ്യോഗിക മെയിലുകള്‍ qatarenergy.qa യില്‍ അവസാനിക്കുന്ന ഇമെയിലില്‍ നിന്നോ , qp.com.qa എന്ന മെയിലില്‍ നിന്നോ മാത്രമായിരിക്കും. ഖത്തര്‍ എനര്‍ജിയുടെ പേരില്‍ വരുന്ന മറ്റേത് മെയിലുകളും അവഗണിക്കണമെന്നും ടെണ്ടര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.qatarenergy.qa/en/supplymanagement/ tenders/pages/default.aspx സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എനര്‍ജി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!