
Uncategorized
നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷനിലെ തപാല്‍ കണ്സൈന്മെന്റ് കസ്റ്റംസ് വിഭാഗം തകര്‍ത്തു.
ഭക്ഷണ സാധനങ്ങടങ്ങിയ കണ്‍സെയിന്‍മെന്റില്‍ സോസ് ക്യാനുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലിറിക്ക ഗുളികകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത നിരോധിത ഗുളികകളുടെ ചിത്രങ്ങളും കസ്റ്റംസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനം നല്‍കുന്നതോടൊപ്പം
ഏറ്റവും പുതിയ ഉപകരണങ്ങളും സംവിധാനങ്ങളുമുണ്ടെന്നും അതിനാല്‍ കള്ളക്കടത്ത് എളുപ്പമാവിലെന്നും കസ്റ്റംസ് വിശദീകരിച്ചു.