
നരബലി; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം : ക്യു.കെ.ഐ.സി.
അമാനുല്ല വടക്കാങ്ങര
ദോഹ: കേരള മന:സാക്ഷിയെ ഞെട്ടിച്ച തിരുവല്ല ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ സംഭവം കേരളത്തിനാകമാനം അപമാനമാണ്. ഞെട്ടലോടെയല്ലാതെ ഈ വര്‍ത്ത ശ്രവിക്കാനാവില്ല. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവയവ മാഫിയകളുടെ കരങ്ങള്‍ കൂടി ഉണ്ടായേക്കാമെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന നിലക്ക് ഇതും അന്വേഷണ പരിധിയിലുള്‍പ്പെടുത്തി സംശയ ദുരീകരണമുണ്ടാക്കണമെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക മോഹങ്ങള്‍, ലഹരി, വഴിവിട്ട ലൈംഗികത എന്നിവയുടെ സംയോജനം മനുഷ്യരെ മൃഗങ്ങളെക്കാള്‍ അധപതിപ്പിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമാണിതെല്ലാമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സ്വലാഹി, മുജീബ് റഹ്മാന്‍ മിശ്കാത്തി, മുഹമ്മദലി മൂടാടി , സെലു അബൂബക്കര്‍ , ഫൈസല്‍ സലഫി, ഉസ്മാന്‍ വിളയൂര്‍, ശബീറലി അത്തോളി എന്നിവര്‍ സംസാരിച്ചു.