Archived ArticlesUncategorized

ഖത്തര്‍ ലോക കപ്പില്‍ സ്റ്റേഡിയം സുരക്ഷാ ചുമതലയുള്ള മലയാളി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി മലയാളികളാണ് വളരെ തന്ത്ര പ്രധാനമായ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി നുസൈം അബ്ദുസ്സലാം
വേള്‍ഡ് കപ്പ് സ്റ്റേഡിയങ്ങളുടെ സെക്യൂരിറ്റി ടീമിന്റെയും അനുബന്ധ സംവിധാങ്ങളുടെയും സുപ്രധാന പദവി വഹിക്കുന്ന ഒരു മലയാളി യുവാവാണ്. അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ‘ഡെപ്യൂട്ടി സ്റ്റേഡിയം ലീഡ്’ എന്ന പദവിയാണ് നുസൈമിനുള്ളത്. അറബ് കപ്പ് ഫുട്ബാളിന് വേണ്ടി ലുസൈല്‍ സ്റ്റേഡിയത്തിലും സേവനമനുഷ്ഠിച്ചിരുന്നു.

മലേഷ്യയില്‍ നിന്ന് ‘സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്’ ബിരുദത്തിന് ശേഷം ഖത്തറില്‍ തിരിച്ചെത്തിയ നുസൈം വേള്‍ഡ് കപ്പു സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലാമിന്റെയും ബല്‍കീസിന്റെയും മകനാണ്.

 

Related Articles

Back to top button
error: Content is protected !!