Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖര്‍തിയാത്ത് മേഖലയിലെ ബു മെര്‍സാസ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖര്‍തിയാത്ത് മേഖലയിലെ ബു മെര്‍സാസ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടക്കുന്നു. ഖര്‍തിയാത്ത് സ്ട്രീറ്റിനും സ്ട്രീറ്റ് 12 നും ഇടയില്‍ ഇരു ദിശകളിലും താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച്, 2023 ജനുവരി 28 ശനിയാഴ്ച രാവിലെ 6:00 മണിക്ക് അടച്ചുപൂട്ടല്‍ ആരംഭിക്കുകയും ഒരു മാസം നീണ്ടുനില്‍ക്കുകയും ചെയ്യും.

ഖര്‍തിയാത്തിലേയും ഇസ്ഗാവയിലെയും റോഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി തെരുവിന്റെ അവസാന അസ്ഫാല്‍റ്റ് ലെയര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനാണ് അടച്ചുപൂട്ടല്‍ ലക്ഷ്യമിടുന്നത്.

ഈ കാലയളവില്‍, ബു മെര്‍സാസ് സ്ട്രീറ്റ് വഴി ഖര്‍തിയാത്ത് സ്ട്രീറ്റില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ സ്ട്രീറ്റ് 12 ലേക്ക് ഇടത്തേക്ക് തിരിയാം, തുടര്‍ന്ന് ആദ്യ തെരുവില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അല്‍ ഖര്‍തിയ്യാത്ത് സ്ട്രീറ്റില്‍ എത്തിച്ചേരാം.

പൊതുമരാമത്ത് അതോറിറ്റി വാഹനമോടിക്കുന്നത് സംബന്ധിച്ച് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന റോഡ് അടയാളങ്ങള്‍ സ്ഥാപിക്കും. എല്ലാ റോഡ് ഉപയോക്താക്കളും വേഗപരിധി പാലിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ റോഡ് അടയാളങ്ങള്‍ പാലിക്കാനും അഷ്ഗല്‍ അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Back to top button