Uncategorized
വിദ്യാര്‍ഥികള്‍ക്കു മദ്രസാ കിറ്റ് നല്കുന്ന, ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്ലന് മദ്രസാ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
ദോഹ : ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ കുടുംബത്തിലെ. വിദ്യാര്‍ഥികള്‍ക്കു മദ്രസാ പാഠപുസ്തക കിറ്റ് വിതരണം ചെയ്യുന്ന അഹ്ലന് മദ്രസാ 2023 പദ്ധതിയുടെ ലോഗോ പ്രകാശം ഖത്തര്‍ കെഎംസിസി സീനിയര്‍ നെതാവ് ഖാദര്‍ ഉദുമ നിര്‍വഹിച്ചു
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഖത്തര്‍ കെഎംസിസി തെരഞ്ഞടുത്ത മദ്രസയില്‍ ആദ്യഘട്ടം പദ്ധതി നടപ്പിലാകും . ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള പാഠ പുസ്തകകളും ,നോട്ടുബുക്കുകളും മറ്റുമാണ് പദ്ധതിയില്‍ ഉള്പെടുത്തിട്ടുള്ളത് .
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അന്‍വര്‍ കടവത്ത് , ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരിയാല്‍ , നവാസ് ആസാദ് നഗര്‍ . റഹീം ചൗക്കി സംബന്ധിച്ചു
