Uncategorized
ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹ ഖത്തറിന്റെ 80 ശതമാനത്തിലധികം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ: 80-ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന
ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹ ഖത്തറിന്റെ 80 ശതമാനത്തിലധികം വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദോഹയുടെ ഹൃദയഭാഗത്തുള്ള അല്‍ ബിദ്ദ പാര്‍ക്കില്‍ 1,700,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഒരു വലിയ സൗകര്യമാണ് എക്‌സ്‌പോ 2023 ദോഹയ്ക്ക് വേണ്ടി വികസിപ്പിക്കുന്നത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.