ഹയ്യ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍

അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യം സന്ദര്‍ശിക്കാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം താമസിക്കാനുമുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റാണ് ഹയ്യാ കാര്‍ഡെന്നും ഒരു കാരണവശാലും ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഹയ്യ കാര്‍ഡ് ദുരുപയോഗം ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു . പലരും ഹയ്യാ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
അതിനിടെ ഹയ്യ കാര്‍ഡില്‍ എത്തി ജോലി ചെയ്തതിന് പലരും പിടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
2024 ജനുവരി 24 വരെയാണ് നിലവില്‍ ഹയ്യാ കാര്‍ഡിന്റെ കാലാവധി. നിരവധി കുടുംബങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തി മാതാപിതാക്കളേയും കുടുംബത്തേയും സുഹൃത്തുക്കളേയുമൊക്കെ രാജ്യത്തേക്ക് കൊണ്ടുവന്നത്.
ഒക്ടോബര്‍ 2 മുതല്‍ ഖത്തറില്‍ നടക്കുന്ന എക്സ്പോ ദോബ 2023 ഉം 2024 ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഫുട്ബോള്‍ കപ്പും പരിഗണിച്ച് ഹയ്യാ കാര്‍ഡിന്റെ കാലാവധി നീട്ടിയേക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ദോഷകരമായി ബാധിക്കാനിടയുണ്ട്.
രാജ്യത്തിന്റെ നിയമ വ്യവസ്ഥ പാലിക്കുകയും നിയമവുരുദ്ധമായ എല്ലാ പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണമെന്ന് കമ്മ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെടുന്നു.