ഉമ്മന്‍ ചാണ്ടി അനുശോചന സമ്മേളനം ഇന്നും നാളെയും ദോഹയില്‍
ദോഹ. ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ മേല്‍നോട്ടത്തില്‍ ഉമ്മന്‍ ചാണ്ടി അനുശോചന സമ്മേളനം ഇന്നും നാളെയും ദോഹയില്‍. ആയിരങ്ങള്‍ക്ക് തണലേകിയ, തിരമാല പോലെ ആര്‍ത്തിരമ്പുന്ന ജന സഞ്ചയത്തിനു മുന്നില്‍ പ്രത്യാശയുടെ വെളിച്ചമായിരുന്ന, കേരള ജനതയുടെ ആവേശവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖം രഖപ്പെടുത്തി ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അനുശോചന പൊതു യോഗം ഇന്ന് (വ്യാഴം) വൈകുന്നേരം 7.00 മണിക്ക് ഐസിസി അശോക ഹാളില്‍ വെച്ച് നടക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഹൈദര്‍ ചുങ്കത്തറ അറിയിച്ചു.
ഇതിഹാസസമാനമായ രാഷ്ട്രീയവും ജീവിതവും ഇറക്കിവെച്ച് ജനങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആളാരവങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു.രാഷ്ട്രീയ-ജാതി-മത ഭേദമന്യേ കേരളീയരെ സംബന്ധിച്ചും ഖത്തര്‍ മലയാളികളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് വാക്കുകള്‍ക്കതീതമാണ്.പ്രവാസികള്‍ക്ക് നഷ്ടമായത് തങ്ങളോടെന്നും ഏറെ കരുതല്‍ കാണിച്ച ഒരു നേതാവിനെ.
അദ്ദേഹത്തെ അനുസ്മരിക്കാന്‍, അദ്ദേഹത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കാനായി, തീരാനഷ്ടം തീര്‍ത്ത അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കാന്‍ ഖത്തര്‍ ഒഐസിസി-ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന സമ്മേളനം നാളെ ( വെള്ളിയാഴ്ച്ച) വൈകുന്നേരം ് 6 മണിക്ക് തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുമെന്ന് മറ്റൊരി അറിയിപ്പില്‍ പറയുന്നു.