Uncategorized
ഫര്‍സ റസ്റ്റോറന്റ് സഫാരിമാള്‍ അബുഹമൂറിലും
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഭക്ഷണ പ്രേമികള്‍ക്കായി 1940 മുതല്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍സ റസ്റ്റോറന്റ് ഇപ്പോള്‍ ഖത്തറിലും.മലബാറിലുടനീലം ബ്രാഞ്ചുകളുള്ള ഫര്‍സ റസ്റ്റോറന്റ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആണ് ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചത് .
ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക്ക് എന്നീ വിഭവങ്ങളുമായി സല്‍വ റോഡില്‍ അസീസിയ ലുലുവിന് അടുത്ത് പ്രവര്‍ത്തനമാരംഭിച്ച ഫര്‍സ റസ്റ്റോറന്റില്‍ ഡൈനിംഗ്, ടൈക് എവേ സൗകര്യം ലഭ്യമാണ്.
ഇപ്പോള്‍ സഫാരിമാള്‍ അബൂഹമൂര്‍ ഫുഡ് കോര്‍ട്ടിലും ഫര്‍സയുടെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.