Breaking NewsUncategorized
ഖത്തറില്‍ നിലവില്‍ നാല്പതിനായിരത്തോളം ഹോട്ടല്‍ മുറികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നിലവില്‍ നാല്പതിനായിരത്തോളം ഹോട്ടല്‍ മുറികള്‍ റെഡിയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മിക്ക ഹോട്ടലുകളും താമസക്കാരെ ലഭിക്കാന്‍ പ്രയാസപ്പെടുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന. അതുകൊണ്ട് തന്നെ പല തരത്തിലുള്ള പ്രമോഷനുകളുമായി ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
2023 മെയ് മാസം ഖത്തര്‍ ടൂറിസം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 38506 ഹോട്ടല്‍, അപ്പാര്‍ട്മെന്റ് റൂമുകള്‍ സജ്ജമാണ്. ഈ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും വര്‍ഷാവസാനത്തോടെ രാജ്യത്ത് 40,000 ഹോട്ടല്‍ മുറികള്‍ ഉണ്ടാകുമെന്നും കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനി വ്യക്തമാക്കി.