Uncategorized
ഐകെസാഖ് അഖില കേരള വടം വലി മാമാങ്കം ഒക്ടോബര്‍ 27 ന്
ദോഹ. ഖത്തറിലെ ഇടുക്കി കോട്ടയം നിവാസികളുടെ സമൂഹിക സേവന സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സര്‍വീസ് അസോസിയേഷന് ഖത്തര്‍ ഐകെസാഖ് നടത്തുന്ന അഖില കേരള വടം വലി മാമാങ്കം
ഒക്ടോബര്‍ 27 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ഉംസലാല്‍ അലിയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുള്ള വിവിധ ടീമുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍, ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍, പ്രശസ്ത ചലച്ചിത്ര താരം ഹരി പ്രശാന്ത് വര്‍മ്മ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.