Uncategorized

ഖത്തര്‍ കെഎംസിസി കാസറകോടന്‍ പൊലിമ കുടുംബ സംഗമം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ : ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 മാര്‍ച്ച് 1 നു തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന കാസറകോടന്‍ പൊലിമ കുടുംബ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു . ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര , ജനറല്‍ സെക്രട്ടറി സമീര്‍ ,വൈസ് പ്രസിഡന്റ് മുഹമ്മദ് ബായാര്‍ , മണ്ഡലം നേതാക്കളായ ഹാരിസ് ഏരിയാല്‍ , മാക് അടൂര്‍ , അഷ്റഫ് എംവി , നൗഷാദ് പൈക്ക എന്നിവര്‍ സംബന്ധിച്ചു .മാര്‍ച്ച് ഒന്നിന് നടക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങള്‍ , കലാ പരിപാടികള്‍ , പാചക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . ഖത്തറിലുള്ള കാസര്‍ഗോഡ് ജില്ലക്കാരുടെ ഏറ്റവും വലിയ ഒത്തു ചേരലിന് കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ .

Related Articles

Back to top button
error: Content is protected !!