വിന് 25 എംജി കാര്‍ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികള്‍ക്ക് കാറുകള്‍ കൈമാറി
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷന് ഷോപ് ആന്‍ഡ് ഡ്രൈവ്, വിന് 25 എം ജി കാര്‍ പ്രൊമോഷന്റെ ആദ്യ നറുക്കെടുപ്പ് സമ്മാന വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി. ജൂണ്‍ 20 അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടന്ന താക്കോല്‍ ദാന ചടങ്ങില്‍ സഫാരി മാനേജ്മെന്റ് പ്രതിനിധികളാണ് ഷോപ്പ് ആന്‍ഡ് ഡ്രൈവ് പ്രമോഷന്റെ ആദ്യ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറിയത്.
ഒന്നാം സമ്മാന വിജയി സെയ്ദ് അല്‍ ജദായ (കൂപ്പണ്‍ നമ്പര്‍- SND101090945 ) എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ ആര് എക്സ് 8 – 2024 മോഡല്‍ ഒരു കാറും രണ്ടാം സമ്മാന വിജയികളായ ഷഹബാസ് ഖാന് (കൂപ്പണ്‍ നമ്പര്‍- SND100581445 ), നൗഷാദ് ചാലില്‍ (കൂപ്പണ്‍ നമ്പര്‍- SND100512084 ), എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ എം ജി 5 – 2024 മോഡല്‍ ഓരോ കാറുകളുമാണ് സമ്മാനമായി ലഭിച്ചത്. മുഹമ്മദ് റിഷാഫി (കൂപ്പണ്‍ നമ്പര്‍- SND100911666 ) എന്നവരാണ് രണ്ടാം സമ്മാനമായ ഒരു എം ജി-5 കാറിന് അര്‍ഹനായ മറ്റൊരു വിജയി.
ഷോപ്പ് ആന്‍ഡ് ഡ്രൈവ്, വിന് 25 എംജി കാര്‍ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് സഫാരി മാളില്‍ വെച്ച് ജൂണ്‍ 09 നാണ് നടന്നത്. ഈ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 24 ജൂലൈ 2024 സല്‍വ്വ റോഡിലെ സഫാരി ഔട്ട്ലെറ്റില് വച്ച് നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില് നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.