കരിയർ ശില്പശാല സംഘടിപ്പിച്ചു
ദോഹ: പുതിയ കാലത്തെ തൊഴിലന്വേഷണങ്ങൾക്ക് സാങ്കേതിക വിദ്യകളിലുണ്ടായ വിപ്ലവകരമായ മാറ്റം എങ്ങനെ സഹായകരമായി മാറ്റാം എന്നതിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് കരിയർ ശില്പശാല സംഘടിപ്പിച്ചു.
സലത്ത ജദീദിലെ ക്യു കെ ഐ സി ഹാളിൽ നടന്ന കരിയർ ട്യൂണിങ് ശില്പശാലക്ക് ഖത്തറിലെ പ്രമുഖ കരിയർ ഗൈഡൻസ് റിസോർസ് പേഴ്സൺ ആയ സക്കീർ ഹുസൈൻ നേതൃത്വം നൽകി. ഓരോ തൊഴിലിനും അനുയോജ്യമായ റെസ്യുമെ എങ്ങനെ തയ്യാറാക്കാം എന്ന് തുടങ്ങി ജോലി അന്വേഷണത്തിൽ പുത്തൻ സാങ്കേതിക വിദ്യകളും സാമൂഹിക മാധ്യമങ്ങളും എങ്ങെനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിലും കേൾവിക്കാരിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ശില്പശാലക്ക് സാധിച്ചു.
ക്യു.കെ.ഐ.സി. ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ മിശ്കാത്തി ഉത്ഘാടനം ചെയ്ത പരിപാടിയിൽ സി.പി. ഷംസീർ, അബ്ദുൽ ഹകീം പിലാത്തറ, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദ് ഫബിൽ, ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ എന്നിവർ സംബന്ധിച്ചു. ട്രെയിനർക്കുള്ള ഉപഹാരം ഉമർ ഫൈസി സമ്മാനിച്ചു.