Local News
കലാസ്വാദകര്‍ക്ക് അവിസ്മരണീയമായി ഭാരത് ഉത്സവ്

ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ക്യുഎന്‍സിസിയിലെ അല്‍ മയ്യസ്സ ഹാളില്‍ സംഘടിപ്പിച്ച ഭാരത് ഉത്സവ് കലാസ്വാദകര്‍ക്ക് അവിസ്മരണീയമായി. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ അനാവരണം ചെയ്യുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഭാരത് ഉത്സവ് സവിശേഷമാക്കിയത്.
സ്വദേശി പ്രമുഖരും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമടക്കം നിരവധി പ്രമുഖരാണ് പരിപാടി കാണാനെത്തിയത്.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടികള്‍ നിയന്ത്രിച്ചത്.