Local News

ഇന്റര്‍ കോളേജിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ: കേരളത്തിലെ കോളേജ് അലുമിനികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് അലുമിനി അസോസിയേഷന്‍ ഓഫ് കേരള ഖത്തര്‍ ( കാക്ക് ഖത്തര്‍ ) ഇന്റര്‍ കോളേജിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അല്‍ റയാന്‍ പ്രൈവറ്റ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 32ല്‍ പരം ടീമുകള്‍ മാറ്റുരച്ചു.

സെമി പ്രൊഫഷണല്‍ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജിലെ സിജോമോന്‍ ഷഫീഖ് സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോള്‍ എസ് എന്‍ കോളേജിലെ താഹ ഫൈസല്‍ സഖ്യം റണ്ണറപ്പായി.

ഇന്റര്‍മിഡിയറ്റ് കാറ്റഗറിയില്‍ എം എ എം ഓ കോളേജിലെ ഷുഹൈബ് സാദിഖ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ എസ് എന്‍ കോളേജിലെ രാജേഷ് വൈശാഖ് സഖ്യം രണ്ടാം സ്ഥാനവും, പി എസ് എം ഒ കോളേജിലെ ഷാഫി ഷഫീഖ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിത വിഭാഗം മത്സരത്തില്‍ പിഎസ്എംഒ കോളേജിലെ സല്‍വ ജസാ സഖ്യം ഒന്നാം സ്ഥാനവും എം എ എം ഓ കോളേജിലെ റിയ നഫ് ല സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. പ്രസിഡണ്ട് അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം, ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ്, എന്‍ വി ബി എസ് ഫൗണ്ടര്‍ ആന്‍ഡ് ചീഫ് കോച്ച് മനോജ്, സിഇഒ ബേനസീര്‍, സുബൈര്‍ പാണ്ഡവത്ത് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കാക് ഖത്തര്‍ ഉപദേശക സമിതി അംഗവും ലോക കേരളസഭ അംഗവും കൂടിയായ റഊഫ് കൊണ്ടോട്ടി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ആശാ ഗോപകുമാര്‍ നന്ദി പറഞ്ഞു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ഷമീര്‍, ശ്രീകുമാര്‍, ഷഹനാസ് ബാബു, അജിത്ത്, ഷഹീം മേപ്പാട്ട്, സുഹറ മുജീബ്, സിദ്ദീഖ് ചെറുവല്ലൂര്‍, മുനാസ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!