നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം : പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് മങ്കട മണ്ഡലം സ്വീകരണം നല്‍കി

ദോഹ. നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രക്ക് മങ്കട മണ്ഡലം സ്വീകരണം നല്‍കി.
പ്രവാസി വെല്‍ഫയര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ: താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലത്തിലെ പ്രവാസി ഗ്രന്ഥകാരന്മാരായ ഹുസൈന്‍ കടന്നമണ്ണ, ഡോ. അമ്മാനുല്ല വടക്കാങ്ങര, അറബി ഭാഷ വിദഗ്ധന്‍
ഡോ. റഫീഖ് അബ്ദുല്ല, ബ്ലോഗര്‍മാരായ ജാസിം ഹാരിസ് എന്നിവര്‍ക്കുള്ള ആദരം പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയ്മൻ അജ്മൽ എ ടി, ആയിഷ വേങ്ങശ്ശേരി, ഫാദി അഹമ്മദ്, ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഹന്ന അബുലൈസ് എന്നീ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു.
ജാഥാ ക്യാപ്റ്റന് വിവിധ പഞ്ചായത്തുകളുടെ ഹാരാര്‍പ്പണം പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ നിര്‍വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര, കെഎംസിസി പ്രതിനിധി ഇസ്മായില്‍ ഹാജി, ഇന്‍കാസ് പ്രതിനിധി അബ്ദുറഊഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ അനുമോദിച്ചു.
വിവിധ കലാകാരന്മാരുടെ ഗാനങ്ങളും ഇമ്പമാര്‍ന്ന കോല്‍ക്കളിയും സദസ്സിനെ ധന്യമാക്കി.
മങ്കട മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് കെ പി അധ്യക്ഷത വഹിച്ച പരിപാടിക്ക് മണ്ഡലം സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും സക്കരിയ നന്ദിയും പറഞ്ഞു. എ ടി മജീദ്, വി കെ സാബിക്, ഫായിസ് ഹനീഫ്, അഫ്‌സല്‍ ഹുസൈന്‍, ഷിബുലുറഹ്‌മാന്‍, അനീസുദ്ദീന്‍ കെ പി, നസീഫ്, ഷറഫുദ്ദീന്‍ സി പി എന്നിവര്‍ നേതൃത്വം നല്‍കി.