Local News
2026 ഫിഫ ലോകകപ്പിന് മുന്നോടിയായി സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്കയും ഖത്തറും

ദോഹ: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്കയും ഖത്തറും. 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി പ്രധാന ഇവന്റ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി, ഖത്തറിന്റെ സുരക്ഷാ പ്രവര്‍ത്തന സമിതിയുടെ ക്ഷണപ്രകാരം, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പിന്റെ ഉന്നതതല പ്രതിനിധി സംഘം ഓഗസ്റ്റ് 10 മുതല്‍ 15 വരെ ദോഹ സന്ദര്‍ശിച്ചു.
സുരക്ഷാ സഹകരണ മേഖലയില്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള ശക്തവും വളര്‍ന്നുവരുന്നതുമായ പങ്കാളിത്തത്തെ ഈ സന്ദര്‍ശനം അടിവരയിടുന്നു.
