ഖാഇദേ മില്ലത്ത് സെന്റര്‍ ഉദ്ഘാടന ദിനം ആഘോഷിച്ചു

ദോഹ: ഇന്ത്യന്‍ യൂണിയന് മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡല്‍ഹിയില്‍ പുതുതായി യാഥാര്‍ഥ്യമാക്കിയ ഖാഇദേ മില്ലത്ത് സെന്റര്‍ ഉത്ഘാടന ദിന സന്തോഷത്തില്‍ കെഎംസിസി ഖത്തര്‍ ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് അഭിമാനകരമായ അസ്തിത്വത്തിന്റെ സന്ദേശമുയര്‍ത്തി വിവിധ സൗകര്യങ്ങളോടെ സ്ഥാപിതമായ ബഹുനില സമുച്ചയമാണ് ഖാഇദേ മില്ലത്ത് സെന്റര്‍. മുസ് ലിം ദേശീയ കമ്മിറ്റി ഓഫിസ്, സ്റ്റുഡന്റ്സ് സെന്റര്‍, മീറ്റിങ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ളത്. സാമുദായിക പുരോഗതിക്ക് ആവശ്യമായ സമുച്ചയം യാഥാര്‍ഥ്യമാക്കിയ ദേശീയ മുസ്ലിം ലീഗ് നേതാക്കളെ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. സൗധം യാഥാര്‍ഥ്യമാക്കുന്നതിന് വിഭവ സമാഹരണത്തില്‍ കെഎംസിസി ഖത്തര്‍ അഭിമാനകരമായ പങ്കാളിത്തം വഹിച്ചത് അനുസ്മരിച്ചു. സഹകരിച്ച വിവിധ ഘടകങ്ങള്‍ക്ക് നന്ദി അറിയിച്ചു.
വിജയാഹ്ളാദ സദസ്സില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. മുസ് ലിം ലീഗ് ചരിത്രം, പ്രാധാന്യം, വിവിധ ജില്ലയില്‍ നിന്നുള്ള മുസ്ലിം ലീഗ് ചരിത്രങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പൂര്‍വിക നേതാക്കളെ അനുസ്മരിക്കുകയും ചെയ്തു. സമീക്ഷയുടെ കലാകാരന്മാര് പ്രാസ്ഥാനിക ഗാനങ്ങള്‍ ആലപിച്ചു. ആക്ടിങ് പ്രസിഡണ്ട് പി.കെ റഹീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ആമുഖ ഭാഷണം നിര്‍വഹിച്ചു. അതീഖ് റഹ്മാന് (കോഴിക്കോട്), സഫീര്‍ വാടാനപ്പള്ളി (തൃശൂര്‍) , ജാഫര്‍ സാദിഖ് (പാലക്കാട്), നാസര്‍ കൈതക്കാട് (കാസറഗോഡ്), റഹീസ് പെരുമ്പ (കണ്ണൂര്‍), ഇസ്മായില്‍ (വയനാട്), അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി (മലപ്പുറം), ശംസുദ്ധീന്‍ ചെമ്പന്‍, അലി മൊറയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ത്താഫ് വള്ളിക്കാട്, ആഷിക് അബൂബക്കര്‍, സക്കീര്‍, സുഫൈല്‍ ആറ്റൂര്‍, ഉബൈദ് നാദാപുരം ഗാനമാലപിച്ചു . സംസ്ഥാന ഭാരവാഹികളായ അബൂബക്കര്‍ പുതുക്കുടി , അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, വി ടിഎം സാദിഖ്, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
