Local News
പുതിയ അധ്യായനവര്ഷമാരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂള്‍ മേഖലകളുടെ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി അശ് ഗാല്‍

ദോഹ: ഖത്തറില്‍ 2025- 26 അധ്യായനവര്ഷമാരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂള്‍ മേഖലകളുടെ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി അശ് ഗാല്‍ . ഖത്തറിലുടനീളമുള്ള 669 സ്കൂളുകളുടെ സ്കൂള്‍ മേഖല സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതായും, അഗ്നി സംരക്ഷണ സംവിധാനങ്ങള്‍ നവീകരിക്കുന്നതുള്‍പ്പെടെ നിലവിലുള്ള 53 സ്കൂളുകളുടെ വികസനം പൂര്‍ത്തിയാക്കിയതായും പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ പ്രഖ്യാപിച്ചു.
സ്കൂള്‍ ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പദ്ധതികള്‍ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്.

