ഹെയര്‍ റിവൈവ് ദോഹ ശാഖ ഉദ്ഘാടനം ഇന്ന്

ദോഹ. ഹെയര്‍ ഫിക്സിംഗ്, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ക്ക് ശ്രദ്ധേയരായ ഹെയര്‍ റിവൈവിന്റെ ദോഹ ശാഖ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. ഡി റിംഗ് റോഡില്‍ അല്‍ ഹിലാല്‍ ഏരിയയില്‍ (ഏ4ട സെക്യൂരിറ്റി ഓഫീസിന് എതിര്‍വശത്തായാണ് ഹെയര്‍ റിവൈവ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
മിഡില്‍ ഈസ്റ്റേണ്‍ കാലാവസ്ഥയെ മനസ്സില്‍ വെച്ചാണ് ഈ പുതിയ അത്യാധുനിക കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അള്‍ട്രാ-മോഡേണ്‍, പ്രകൃതിദത്തമായി കാണപ്പെടുന്ന ഹെയര്‍ ഫിക്സിംഗ് പരിഹാരങ്ങളാണ് ഇവിടെയുള്ളത്.
കൊച്ചിയിലെ വൈറ്റിലയിലുള്ള ഹെഡ് ഓഫീസും ഹെയര്‍ ഫിക്സിംഗ്, ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ചെങ്ങന്നൂരിലെ ഒരു ബ്രാഞ്ചുമുള്ള ഹെയര്‍ റിവൈവ് ഇന്ത്യ ഗള്‍ഫ് മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
അന്വേഷണങ്ങള്‍ക്കും അപ്പോയിന്റ്മെന്റുകള്ക്കോ 5026 2244 എന്ന നമ്പറില്‍ ബന്ധപ്പെടാം.