Local News
അഞ്ചാമത് ദോഹ ഇക്കണോമിക് ഫോറത്തിന് ഇന്ന് തുടക്കം

ദോഹ. ആഗോള സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളെക്കുറിച്ച് ലോക നേതാക്കളും അന്താരാഷ്ട്ര സിഇഒമാരും കാഴ്ചപ്പാടുകള്‍ നല്‍കുന്ന അഞ്ചാമത് ദോഹ ഇക്കണോമിക് ഫോറത്തിന് ഇന്ന് തുടക്കമാകും. ആഗോള സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്ന 2030 ലേക്കുള്ള പാത എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. മെയ് 22 വരെ ഫെയര്‍മോണ്ട് ദോഹയില്‍ നടക്കുന്ന അഞ്ചാമത് സമ്മേളനത്തില്‍ ആഗോള നേതാക്കളും നയരൂപീകരണ വിദഗ്ധരും വ്യവസായ പയനിയര്‍മാരും സംഗമിക്കും.