Breaking News
കോര്‍ണിഷ് സ്ട്രീറ്റില്‍ നാളെ മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: ഓള്‍ഡ് ദോഹ തുറമുഖ ഇന്റര്‍സെക്ഷനില്‍ നിന്ന് ശര്‍ഖ് ഇന്റര്‍സെക്ഷനിലേക്ക് വരുന്നവര്‍ക്കും തിരിച്ചും അല്‍-കോര്‍ണിഷ് സ്ട്രീറ്റില്‍ പൂര്‍ണ്ണമായ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗല്‍’ പ്രഖ്യാപിച്ചു.
നാളെ, ഒക്ടോബര്‍ 2, രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 5, ഞായറാഴ്ച, പുലര്‍ച്ചെ 5 മണി വരെയാണ് റോഡ് അടച്ചിടുക.



