Local News
ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍, അമേരിക്കന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പി.കെ. സുലൈമാന്‍, റഹീം റയ്യാന്‍ അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്‍കാസ് ജില്ലാ പ്രസിഡന്റ് ഷമീര്‍ മട്ടന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നൂറിലധികം ആളുകള്‍ രക്തം ദാനം ചെയ്തു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും ഐസിസി, ഐസിബിഎഫ് ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍
ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് ഇടയന്നൂര്‍ സ്വാഗതവും കണ്‍വീനര്‍ സുലൈമാന്‍ നന്ദിയും അറിയിച്ചു.

