Local News
അടൂര്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എം.എ. മ്യൂസിക് ഒന്നാം റാങ്ക് നേടിയ റിയ അന്ന റോയിയെ ആദരിച്ചു

ദോഹ. അടൂര്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. മ്യൂസികില്‍ ഒന്നാം റാങ്ക് നേടിയ റിയ അന്ന റോയിയെ ആദരിച്ചു
ദോഹ മതാര്‍ ഖദീമില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് റിജോ റോയി അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി ജ്യോതിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിനു, ജോബിന്‍, ബിബില്‍, തോമസ് മുതലാളി, അജിത്, ലക്ഷ്മി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പങ്കെടുത്തു. ട്രഷറര്‍ രാജ പുന്നന്‍ നന്ദി പറഞ്ഞു.
അടൂര്‍ പറക്കോട് മണ്ണുവിളയില്‍ റോയി പുന്നന്‍ ബ്ലസ്സി റോയി ദമ്പതികളുടെ മകളായ റിയ, തിരുവനന്തപുരം ഗവ. വനിത കോളേജിലാണ് എം.എ. പൂര്‍ത്തിയാക്കിയത്.
