Local News
വൈവിധ്യമാര്‍ന്ന പരിപാടികളുമായി ശിശുദിനം ആഘോഷിച്ച് കുവാഖ് വനിതാ വേദി

ദോഹ: ശിശുദിനാഘോഷം കുവാഖ് വനിതാ വേദി (സ്‌മൈല്‍)ന്റെ നേതൃത്വത്തില്‍ ഐസിസി മുംബൈ ഹാളില്‍ വച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി കുട്ടികളുടെ ചിത്രരചനാ മത്സരത്തിലൂടെ ആരംഭിച്ച പരിപാടി കുട്ടികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഡോ. റഷീദ് പട്ടത്ത് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. അദ്ദേഹം കുട്ടികള്‍ക്കായി ശിശുദിന സന്ദേശം നല്‍കി.
പ്രസംഗം, പ്രച്ഛന്നവേഷം, നൃത്തങ്ങള്‍, ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികളുമായി കുട്ടികള്‍ വേദിയിലെത്തി.
പരിപാടിക്ക് വനിതാവേദി പ്രസിഡണ്ട് ഷീജ സിദ്ധാര്‍ത്ഥന്‍, ജനറല്‍ സെക്രട്ടറി ജ്യോതി രമേഷ്, കള്‍ച്ചര്‍ സെക്രട്ടറി, അനുശ്രീ ഗോകുല്‍,വൈസ് പ്രസിഡന്റ് ആരിഫ സുബൈര്‍,ട്രഷര്‍ ഖദീജ നൗഷാദ്,ബേബി മനോജ്,പ്രിയ പ്രദീപ്,ജിഷ ഗോപാല്‍,വിജിന സഞ്ജയ്,ശ്രീജിഷ ശ്രീരാജ്,രശ്മി റിജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
