ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പരിശോധിക്കുന്നതില്‍ പുതിയ ക്വാളിറ്റി സിസ്റ്റം നടപ്പാക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പരിശോധിക്കുന്നതില്‍ പുതിയ ക്വാളിറ്റി സിസ്റ്റം നടപ്പാക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
ഇറക്കുമതി ചെയ്യുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ഗുണനിലവാര സംവിധാനമായ ഐഎസ്ഒ 17020 ന്റെ ആവശ്യകതകള്‍ നടപ്പാക്കാനാണ് പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചത്. ഇതിനായി രാജ്യത്തെ വിവിധ ഔട്ട്‌ലെറ്റുകളില്‍ ജോലി ചെയ്യുന്ന ഇന്ഡസ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനാരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ സാങ്കേതിക സംഘം നടത്തുന്ന പരിശീലനത്തില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിച്ച മികച്ച സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് വര്‍ക്ക് രീതികള്‍ക്കനുസൃതമായ ഡോക്യുമെന്റ് പരിശോധന, വിഷ്വല്‍ പരിശോധന, സാമ്പിളിംഗ് എന്നിവ ഉള്‍പ്പെടെ എല്ലാ പരിശോധനയും ഉള്‍പ്പെടുന്നു.
ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ നേടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ചട്ടക്കൂടിനുള്ളിലാണ് പരിശീലനം നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ പ്രയോഗിക്കുന്ന നടപടിക്രമങ്ങള്‍ക്ക് സമാനമായ ഈ നടപടിക്രമങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ മാനദണ്ഡങ്ങളും രീതികളും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു എന്നുറപ്പുവരുത്തും.