Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി ശബ്ദമായ എന്‍ ആര്‍ ഐ ഗൈഡ് ഗ്രൂപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി

ദോഹ: പ്രവാസികളുടെ ക്ഷേമം,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,
പ്രവാസികളുടെ തൊഴില്‍ നിയമങ്ങളും, ആനുകൂല്യങ്ങളും ,സുരക്ഷിത കുടിയേറ്റം,സൗജന്യ റിക്രൂട്ട്‌മെന്റ്,സാമ്പത്തിക കാര്യങ്ങള്‍,യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങളും, നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങള്‍,
പ്രവാസികളുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഡാറ്റ,അന്താരാഷ്ട്ര കുടിയേറ്റ നിയമങ്ങളും ചട്ടങ്ങളും,
തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവരങ്ങള്‍ പങ്ക് വെക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആരംഭിച്ച എന്‍ ആര്‍ ഐ ഗൈഡ് എന്ന വാട്‌സ് അപ്പ് ഗ്രൂപ്പ് വളരെ സജീവമായി മുന്നോട്ടുപോവുകയാണ്.

ഔദ്യോഗിക രേഖകളും ഔദ്യോഗിക വിശദീകരണങ്ങളും കണ്ടെത്തി പരമാവധി ആധികാരികത ഉറപ്പുവരുത്തിയാണ് പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. ഇതിനകം പ്രവാസികളുമായി ബന്ധപ്പെട്ട് നൂറോളം പോസ്റ്റുകള്‍ ഈ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്.
നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 7200 ല്‍ അധികം അംഗങ്ങള്‍ ഈ ഗ്രൂപ്പ് വഴി പരമാവധി പ്രവാസികള്‍ക്ക് ഗുണപ്രദപരമായ വിവിധ കാര്യങ്ങള്‍ നിര്‍വഹിക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകരായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഷമീര്‍ പി എച്ച്, അബ്ദുള്ള പൊയില്‍ എന്നിവര്‍.
പ്രവാസികളില്‍ നിന്ന് ലഭിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്തു പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന രൂപത്തില്‍ പോസ്റ്റുകള്‍ തയ്യാറാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു.
ഈ ഗ്രൂപ്പിന്റെ പ്രയാണത്തില്‍ കൂടെ നില്‍ക്കുന്ന എല്ലാ സൗഹൃദങ്ങള്‍ക്കും ഏറെ നന്ദിയും കടപ്പാടും പ്രകാശിപ്പിക്കുന്നു.

Related Articles

Back to top button