ജിആര്‍സിസി വാലന്റൈന്‍സ് ഡേ ഹാങ്ങ്ഔട്ട് ഫെബ്രുവരി 13 ന്

ദോഹ. ജിആര്‍സിസി വാലന്റൈന്‍സ് ഡേ ഹാങ്ങ്ഔട്ട് ഫെബ്രുവരി 13 ന് വൈകുന്നേരം 7:00 മുതല്‍ 11:00 വരെ ഏഷ്യന്‍ ടൗണിലെ ‘ഷി കിച്ചണ്‍ ഇവന്റ് ഹാളില്‍ നടക്കും.
നൃത്ത-സംഗീത വിരുന്നുകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക തീമാറ്റിക് ഷോകള്‍, രസകരമായ ഗെയിമുകള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍ എന്നിവ കൂടാതെ ജിആര്‍സിസി കിഡ്‌സ് കോര്‍ണര്‍ സംഘടിപ്പിച്ച ക്രിസ്മസ് പപ്പാ കാര്‍ട്ടൂണ്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. ദോഹയുടെ സാംസ്‌കാരിക ധാരയിലെ പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതും ചടങ്ങിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .
ജി.ആര്‍.സി.സി. പ്രസിഡന്റും ചിത്രകലാ ലൈവ് പെര്‍ഫോമറുമായ രോഷ്‌നി കൃഷ്ണന്റെ ചിത്രകലാ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/wqAQhmPrqCct8Xb-k6 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക:
കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് ബുക്കിംഗിനും +974 7092 9257 +974 7010 7833 +974 5026 6880 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.