Breaking NewsUncategorized
നാളെയും മറ്റന്നാളും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത, ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

ദോഹ. ഖത്തറില്‍ നാളെയും മറ്റന്നാളും ജനുവരി 25, 26 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു. പൊടിക്കാറ്റ് മൂലം റോഡുകളില്‍ കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ ജാഗ്രതാനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.


