Uncategorized
രാജു എന്ന കുപ്പഗൗണ്ടര്‍ രാമന്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന രാജു എന്ന കുപ്പഗൗണ്ടര്‍ രാമന്‍ കോവിഡ് ബാധിച്ച് മരിച്ചു .56 വയസ്സായിരുന്നു. തമിഴ് നാട് സ്വദേശിയായിരുന്നെങ്കിലും മലയാളികളുമായി അടുത്ത ബന്ധമായിരുന്നു. കോവിഡ് ബാധിച്ച് മൂന്നാഴ്ചയോളം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.
30 വര്‍ഷത്തോളമായി ദോഹയില്‍ ജോലി ചെയ്ത തമിഴ് നാട്ടില്‍ ചെന്നെയ്ക്കടുത്തുള്ള തിരുവണ്ണാമല സ്വദേശിയായ കുപ്പുഗൗണ്ടര്‍ രാമന്‍ എന്ന രാജു അണ്ണന്‍ കഴിഞ്ഞ 27 വര്‍ഷം ഒരേ അറബിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു. ദുഹൈല്‍,അല്‍ഖീസ ഭാഗങ്ങളിലുള്ള ഒട്ടുമിക്ക മലയാളി തമിഴ് ആളുകളുമായി ബന്ധമുണ്ടായിരുന്നു.
പരേതയായ ശെല്‍വിയാണ് ഭാര്യ. സുധ, കവിത, എന്നീ രണ്ട് പെണ്‍മക്കളും ജയ കുമാര്‍ എന്ന മകനും ഉണ്ട് . മൂവരും വിവാഹിതരാണ്.
മൃതദേഹം ദുഖാന്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.